തൃപ്പൂണിത്തുറ: മത്സ്യ ബന്ധനത്തിനുള്ള വല സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു. ഉദയംപേരുർ കണ്ടത്തിപ്പറമ്പിൽ റീജു പുഷ്പദാസന്റെ വലയാണ് കത്തിനശിച്ചത്. മത്സ്യം പിടിച്ച ശേഷം കായൽ കരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയോളം വില വരുന്ന പെരുവൻ കോരുവലയാണ് നിശേഷം കത്തിച്ചുകളഞ്ഞത്.
മത്സ്യബന്ധന ഉപകരണങ്ങൾ നശിപ്പിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണെന്നും അധികാരികൾ ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. ജയകുമാർ ആവശ്യപ്പെട്ടു.