അങ്കമാലി: കാലടി ശ്രീ ശങ്കര കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എംഎൽഎ സംരക്ഷണം നൽകുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി എംഎൽഎ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
അങ്കമാലി പഴയ മാർക്കറ്റ് റോഡിൽ നിന്നാരംഭിച്ച മാർച്ച് പട്ടണം ചുറ്റി എംഎൽഎ ഓഫീസിന് മുന്നിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജീസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ്, ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യക്കോസ്, സി.കെ സലിംകുമാർ, പി.യു. ജോമോൻ, രാഹുൽ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.