മലപ്പുറം: യുവതലമുറയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭകൾക്ക് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വട്ടംകുളം പഞ്ചായത്ത് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വട്ടംകുളം ക്ലസ്റ്ററ്ററായി നടന്ന തൊഴിൽ സഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസ് നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കഴുങ്ങിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ പാറക്കൽ, മണ്‍സൂർ, എം.എ നജീബ്, കില ജില്ലാ കോ ഓർഡിനേറ്റർ എ. ശ്രീധരൻ, ആർ.പിമാരായ ഗിരീഷ്, ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.