നിലന്പൂർ: വടപുറം സെന്റ് ഫ്രാൻസിസ് ഓഫ് അസീസി വടപുറം ഇടവകയിൽ സക്കറിയാസ് കണ്‍വെൻഷനു തുടക്കമായി. പത്താം തീയതി വരെയാണ് കണ്വൻഷൻ. 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് കണ്‍വെൻഷനിൽ പങ്കെടുക്കുന്നത്. ഫാ.ഷിബിൻ വല്ലാട്ട്തുണ്ടത്തിലിന്റെ നേതൃത്വത്തിൽ ക്രിസ്റ്റീൻ ടീമാണ് കണ്വെൻഷൻ നയിക്കുന്നത്. രാവിലെ 9.30 മുതൽ വൈകുന്നേരം നാലര വരെയാണ് കണ്വെൻഷൻ. ഇടവക വികാരി ഫാ.ബിജു ജോസഫ് നേതൃത്വം നല്കി.