മലപ്പുറം: പിൻവാതിൽ നിയമനങ്ങൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച കളക്ടറേറ്റ് ധർണയിൽ പ്രതിഷേധമിരന്പി. പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. ധർണ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ അധ്യക്ഷത വഹിച്ചു. കണ്‍വീനർ അഷ്റഫ് കോക്കൂർ സ്വാഗതം പറഞ്ഞു. അഡ്വ.കെ.എൻ.എ ഖാദർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്, ഇ.മുഹമ്മദ് കുഞ്ഞി, മാത്യു വർഗീസ്, വാസു കാരയിൽ, പി.പി.റഷീദ്, എം. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.