ആലുവ: ക്രിസ്മസ്-പുതുവത്സര സീസണിൽ ഇറങ്ങുന്ന വ്യാജ സ്ക്രാച്ച് ആൻഡ് വിൻ കാർഡുകൾക്കെതിരേ മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഒരു ചെറിയ ഇടവേളയ്ക്കുശേഷം സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പുമായി സംഘങ്ങൾ സജീവമായി രംഗത്തുവന്നിരിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിന്റെ പേരിലാണ് കാർഡുകൾ തപാലിലൂടെ വീടുകളിൽ എത്തുന്നത്. താങ്കൾ ഭാഗ്യവാനായ കസ്റ്റമറാണെന്നും താങ്കളെ പ്രത്യേക നറുക്കെടുപ്പിൽ ഉൾപ്പെടുത്തി സെലക്ട് ചെയ്തതുകൊണ്ടാണ് സ്ക്രാച്ച് ആൻഡ് വിൻ കാർഡ് അയയ്ക്കുന്നതെന്നും ഭാഗ്യം പരീക്ഷിക്കാനും കാർഡിൽ പറയുന്നു.
ഉരച്ചു നോക്കിയപ്പോൾ പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനമാണ് കഴിഞ്ഞ ദിവസം കാലടിയിൽ തട്ടിപ്പിനിരയായ യുവാവിനു സമ്മാനമായി ലഭിച്ചത്. സമ്മാനം ലഭിക്കുന്നതിന് ചെയ്യേണ്ട നടപടിക്രമങ്ങൾ വിശദമായി പറഞ്ഞിരിക്കുന്നതോടെയാണ് സംശയം ഉയർന്നത്. പേര്, ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി കോഡ് ഇവയെല്ലാം തട്ടിപ്പുസംഘം ആവശ്യപ്പെടുന്നുണ്ട്.
ഇതൊക്കെ കൊടുത്താൽ കിട്ടുന്നത് വൻസമ്മാനമല്ലെന്നും സമ്മാനം കൈമാറുന്നതിനും ലഭിക്കുന്നതിനും തട്ടിപ്പുസംഘം വലുതും ചെറുതുമായ തുകകൾ ആവശ്യപ്പെടുമെന്നും പോലീസ് പറയുന്നു. ബാങ്ക് വിവരങ്ങളും ഒടിപിയും കൈമാറുക വഴി അക്കൗണ്ടിലുള്ള തുക മുഴുവൻ തട്ടിപ്പുസംഘം കൊണ്ടുപോകുമെന്നും പോലീസ് മേധാവി മുന്നറിയിപ്പു നൽകി.