കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടർ പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി സ്വദേശി വിഷ്ണു (30)വിനെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ചതി മനസിലായ യുവതി പീഡനവിവരം പുറത്തു പറയുമെന്ന് പറഞ്ഞപ്പോൾ മർദിക്കുകയും പ്രതിയുടെ കൈവശമുണ്ടായിരുന്ന യുവതിയുടെ നഗ്ന ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമാ യിരുന്നു.
തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.