കട്ടപ്പന: തിരുവനന്തപുരം കോർപറേഷനിലെ പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിനു നേരേ പോലീസ് ആക്രമണം നടത്തിയെന്നാരോപിച്ച് യൂത്ത്കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. എസ്. അരുൺ മുഖ്യപ്രഭാഷണം നടത്തി.