മൂന്നാര്‍: ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്ന വിധത്തില്‍ അടുത്തവര്‍ഷം മൂന്നാര്‍ മേള നടത്തും. ഏപ്രിലിൽ മേള നടത്താനാണ് തീരുമാനം. മേളയുടെ ഭാഗമായി ഘോഷയാത്ര, കലാപരിപാടികള്‍, വില്‍്പനശാലകള്‍ എന്നിവയുണ്ടാകും. മേളയുടെ നടത്തിപ്പിനായി വിശദമായ ആലോചനകള്‍ നടത്തുവാനും വിവിധ കമ്മിറ്റികള്‍ രൂപീകരിക്കാനും 15നു വീണ്ടും യോഗം ചേരും.
പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്പോര്‍ട്സ് ഗ്രൗണ്ടിലായിരിക്കും മേള നടത്തുക. ആലോചനായോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ ഉദ്ഘാടനം ചെയ്തു.
പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്പോര്‍ട്സ് ഗ്രൗണ്ടിലായിരിക്കും മേള നടത്തുക. ആലോചനായോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ ഉദ്ഘാടനം ചെയ്തു.