മൂന്നാര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ചിത്തിരപുരം ചെകുത്താന്മുക്ക ഡോബിപ്പാലം സ്വദേശി ഷാജഹാനാണ് (25) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ പള്ളിവാസല്‍ ഫാക്ടറിക്കു സമീപമായിരുന്നു അപകടം.
ഷാജഹാൻ ബൈക്കിൽ മൂന്നാറിലേക്ക് വരുന്നവഴിയില്‍ എതിരെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈ്ക്കില്നിന്നു തെറിച്ചുവീണ യുവാവിന്റെ കൈയിലും തലയിലും ഗുരുതരമായി പരിക്കേറ്റു. മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്കിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി കോലഞ്ചേരിയിലേക്ക് മാറ്റി.