+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ത​ല​ക്കോ​ടം ഫൊ​റോ​ന പ​ള്ളി​യി​ൽ കാരൾ, മാ​ർ​ഗം​ക​ളി മ​ൽ​സ​രം

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള​ളി​യി​ൽ അ​ഖി​ല കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക​രോ​ൾ ഗാ​ന മ​ൽ​സ​ര​വും മാ​ർ​ഗം​ക​ളി മ​ൽ​സ​ര​വും നാ​ളെ ന​ട​ക്കു​മെ​ന്ന് ഫൊ​റോ​ന വി​കാ​രി റ​വ.​ഡ
മു​ത​ല​ക്കോ​ടം ഫൊ​റോ​ന  പ​ള്ളി​യി​ൽ കാരൾ, മാ​ർ​ഗം​ക​ളി മ​ൽ​സ​രം
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള​ളി​യി​ൽ അ​ഖി​ല കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക​രോ​ൾ ഗാ​ന മ​ൽ​സ​ര​വും മാ​ർ​ഗം​ക​ളി മ​ൽ​സ​ര​വും നാ​ളെ ന​ട​ക്കു​മെ​ന്ന് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ചെ​റു​പു​ഷ്പ​മി​ഷ​ൻ ലീ​ഗ് മു​ത​ല​ക്കോ​ടം മേ​ഖ​ല​യും കോ​ത​മം​ഗ​ലം രൂ​പ​ത​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന മാ​ർ​ഗം​ക​ളി മ​ത്സ​രം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പാ​രി​ഷ്ഹാ​ളി​ൽ ആ​രം​ഭി​ക്കും. മ​ൽ​സ​ര​ത്തി​ൽ വി​വി​ധ രൂ​പ​ത​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ൽനി​ന്നും സ്കൂ​ളു​ക​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം 5.30നു ​കെ​സി​വൈ​എം മു​ത​ല​ക്കോ​ടം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രോ​ൾ​ഗാ​ന മ​ൽ​സ​രം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സി​ൽ ന​ട​ക്കും.

വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു ല​ഭി​ച്ച ഓ​ണ്‍​ലൈ​ൻ എ​ൻ​ട്രി​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടീ​മു​ക​ൾ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. നാ​ഷ​ണ​ൽ ഹാ​ർ​ഡ്വെ​യേ​ഴ്സ്, കു​റാ​സോ, പ്യാ​രി​വെ​യ​ർ, ബെ​സ്റ്റ്ബോ​ണ്ട് ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്നി​വ​യാ​ണ് മ​ൽ​സ​രം സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ജ​സ്റ്റി​ൻ ചേ​റ്റൂ​ർ, ട്ര​സ്റ്റി സാ​ന്േ‍​റാ പോ​ൾ ചെ​ന്പ​ര​ത്തി, ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.