വടക്കാഞ്ചേരി: വാടക വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാട് നന്പീശൻ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന എറണാകുളം എടുക്കുന്ന് സ്വദേശി കോന്പാറ വീട്ടിൽ വേലായുധൻ മകൻ ബിജു(44)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.