പറപ്പൂർ: പൊള്ളാച്ചി ശ്രീ സരസ്വതി ത്യാഗരാജ കോളജ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പാണേങ്ങാടൻ റോഡിൽ ബ്രദേഴ്സ് ക്ലബ്ബിനു സമീപം നന്പ്യാത്ത് മനോജിന്റെ മകൻ വിഷ്ണു(18) ആണ് മരിച്ചത്. പൊള്ളാച്ചി ശ്രീ സരസ്വതി ത്യാഗരാജ കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയായിരുന്നു. സംസ്കാരം പിന്നീട്. അമ്മ: മായ. സഹോദരങ്ങൾ: സൂര്യ, ശ്രീഹരി.