കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മേഖലയിൽ പുതിയ റോഡ് പണി ആരംഭിക്കുന്നതിന് മുൻപ് നിലവിലുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്ന് മേഖല കോണ്ഗ്രസ് യോഗം ആവശ്യപ്പെട്ടു.
ഇപ്പോഴുള്ള പൈപ്പുകൾ നാൽപത് വർഷം പഴക്കമുള്ളതാണ്. ഇപ്പോൾ ഇടക്കിടക്ക് പൈപ്പുകൾ പൊട്ടി ദിവസങ്ങളോളം വെള്ളം ഇല്ലാത്ത അവസ്ഥയാണ്. പൈപ്പ് മാറ്റിടൽ പണി മൂലം റോഡുകൾ പൊളിഞ്ഞു പോകുന്നത് നിത്യസംഭവമാണ് ഇങ്ങനെയിരിക്കെയാണ് റോഡുപണി പുരോഗമിക്കുന്നത്. പണി പൂർത്തിയായതിന് ശേഷം പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ റോഡ് വീണ്ടും കുഴിച്ച് പൈപ്പ് മാറ്റൽ തുടർന്നാൽ ഏറെ നഷ്ടങ്ങൾക്ക് ഇടയാക്കും. അതു കൊണ്ട് പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നും കാലപഴക്കം മൂലം ഉള്ള വാട്ടർ ടാങ്കും പുതിയത് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂർ ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് കെ.പി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇ.എസ്.സാബു ഉദ്ഘാടനം ചെയ്തു. സി.എസ്. തിലകൻ, കെ.ജി. മുരളീധരൻ, കെ.കെ. ചിത്രഭാനു, ശ്രീദേവി വിജയകുമാർ, പി.എൻ. രാമദാസ്, പി.എൻ. മോഹനൻ, സുനില മോഹനൻ, സുജ ജോയ്, കവിത മധു, സി. ആർ. പന്പ, ടി.കെ. ലാലു എന്നിവർ പ്രസംഗിച്ചു.