ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭിന്നശേഷി സംഗമമായിട്ടുള്ള സവിഷ്കാര 2022ന്റെ വിളംബരഘോഷയാത്ര ക്രൈസ്റ്റ് കോളജിൽ നിന്നും ആരംഭിച്ച് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്തേക്ക് നടന്നു. കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളുടെ വേഷങ്ങൾ ധരിച്ചാണ് തവനീഷിന്റെ വോളന്റിയേഴ്സ് ഈ ഘോഷയാത്രയ്ക്ക് എത്തിയത്.
തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം, ജില്ലകളിലെ ആയിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയാണ് സവിഷ്കാര. ക്രൈസ്റ്റ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.വൈ. ഷാജു വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു.