തൃശൂര്‍: ജില്ലാപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് ഇന്നു തുടക്കമാകും. 59 ഇനം കലാമത്സരങ്ങളും 37 ഇനം കായികമത്സരങ്ങളിലുമായി അയ്യായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. 17നാണു സമാപനം. ഇന്നു രാവിലെ ഒമ്പതിനു വലപ്പാട് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ അധ്യക്ഷത വഹിക്കും. മുന്‍ അത്ലറ്റ് അബ്ദുള്ള മുഖ്യാതിഥിയായിരിക്കും. സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് ജില്ലാപഞ്ചായത്ത് അങ്കണത്തില്‍ ശില്പി ടി.പി. പ്രേംജി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിക്കും. 17ന് വൈകിട്ട് നാലിന് തൃശൂര്‍ റീജണല്‍ തീയറ്ററില്‍ സമാപന സമ്മേളനവും സമ്മാനദാനവും മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും.
റീജണൽ തിയറ്റർ, ജവഹർ ബാലഭവൻ, ബി.എഡ് കോളജ്, ജില്ലാ പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് കലാ മത്സരങ്ങൾ നടക്കുക. വലപ്പാട് സ്കൂൾ ഗ്രൗണ്ട്, ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ, ജില്ലാ പഞ്ചായത്ത് ഹാൾ, തൃപ്രയാർ ടിഎസ്ജിഎ, തൃശൂർ അക്വടിക്സ് കോംപ്ലക്സ്, ഏങ്ങണ്ടിയൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒാഡിറ്റോറിയം, കൈപ്പറന്പ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങൾ നടക്കുക.
പത്രസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, വി.എസ്. പ്രിന്‍സ്, സി.ടി. സബിത, കെ. ഗോപകുമാർ എന്നിവർ പങ്കെടുത്തു.