+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഷ്വ​ൽ ക്ലാ​രി​റ്റി​യു​ടെ 3 ഡി "​അ​വ​താ​ര'​മാ​യി രാ​ഗം തി​യ​റ്റ​ർ

ടി.​എ. കൃ​ഷ്ണ​പ്ര​സാ​ദ് തൃ​ശൂ​ർ: വി​ഷ്വ​ൽ ക്ലാ​രി​റ്റി​യു​ടെ അ​വ​താ​ര​പ്പി​റ​വി​ക്കാ​യി രാ​ഗം തി​യ​റ്റ​ർ ഒ​രു​ങ്ങു​ന്നു. കാ​ഴ്ച​യു​ടെ ക്രി​സ്റ്റ​ൽ ക്ലി​യ​ർ ഭം​ഗി​യോ​ടെ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം അ​വ​താ​
വി​ഷ്വ​ൽ ക്ലാ​രി​റ്റി​യു​ടെ 3 ഡി
ടി.​എ. കൃ​ഷ്ണ​പ്ര​സാ​ദ്

തൃ​ശൂ​ർ: വി​ഷ്വ​ൽ ക്ലാ​രി​റ്റി​യു​ടെ അ​വ​താ​ര​പ്പി​റ​വി​ക്കാ​യി രാ​ഗം തി​യ​റ്റ​ർ ഒ​രു​ങ്ങു​ന്നു. കാ​ഴ്ച​യു​ടെ ക്രി​സ്റ്റ​ൽ ക്ലി​യ​ർ ഭം​ഗി​യോ​ടെ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം അ​വ​താ​ർ 2 ആ​ണ് പു​തി​യ സ്ക്രീ​നി​ലെ ആ​ദ്യ ചി​ത്രം. ലോ​ക​ത്തി​ലെ ഏ​റ്റ​വും മു​ന്തി​യ സ്ക്രീ​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഹാ​ർ​ക്ക്നെ​സി​ന്‍റെ ക്ലാ​ര​സ് 2.9 സ്ക്രീ​നാ​ണു സ​ജ്ജ​മാ​ക്കു​ന്ന​ത്. 54 അ​ടി നീ​ള​മു​ള്ള പു​തി​യ സ്ക്രീ​നി​നു പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് വി​ല. കേ​ര​ള​ത്തി​ൽ ഒ​രു തി​യ​റ്റ​റി​ലും ക്ലാ​ര​സ് 2.9 സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നു രാ​ഗം തി​യ​റ്റ​ർ ഉ​ട​മ സു​നി​ൽ പ​റ​ഞ്ഞു.

സ്ക്രീ​നി​ന്‍റെ ദൃ​ശ്യ​ഭം​ഗി ഒ​ട്ടും ചോ​രാ​തെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​ക്കാ​ൻ ഒ​രു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന അ​ത്യാ​ധു​നി​ക ട്രി​പ്പി​ൾ ബീം ​ലാ​ന്പാ​ണു പ്രൊ​ജ​ക്ടറി​ൽ ഉ​പ​യോ​ഗി​ക്കു​ക. സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന ലാ​ന്പി​ന് 1200 മ​ണി​ക്കൂ​റാ​ണ് ജീ​വ​നെ​ങ്കി​ൽ ട്രി​പ്പി​ൾ ബീം ​ലാ​ന്പി​നു 700 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണു കി​ട്ടു​ക.

കാ​ഴ്ച​യു​ടെ വ​സ​ന്തം പ്രേ​ക്ഷ​ക​ർ​ക്കു പൂ​ർ​ണ​മാ​യും നു​ക​രാ​ൻ ചൈ​ന​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത 3 ഡി ​ക​ണ്ണ​ട​ക​ളാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ 3 ഡി ​ക​ണ്ണ​ട​ക​ൾ കാ​ഴ്ച​യ്ക്കു കൂ​ടു​ത​ൽ മി​ഴി​വേ​കും. എ​ട്ടോ ഒ​ന്പ​തോ പ്രാ​വ​ശ്യം മാ​ത്ര​മേ ഇ​ത് ഉ​പ​യോ​ഗി​ക്കാ​നാ​കൂ.

16നാ​ണ് ര​ണ്ടാ​യി​രം കോ​ടി രൂ​പ​യോ​ളം ചെ​ല​വി​ട്ടു നി​ർ​മി​ച്ച അ​വ​താ​ർ 2 റി​ലീ​സ് ചെ​യ്യു​ന്ന​ത്. രാ​ഗ​ത്തി​ലെ പു​ത്ത​ൻ ദൃ​ശ്യ​വി​രു​ന്നി​നാ​യി കൂ​ടു​ത​ൽ പ​ണം പ്രേ​ക്ഷ​ക​ർ മു​ട​ക്കേ​ണ്ട​തി​ല്ല. 3ഡി ​ക​ണ്ണ​ട​ക​ൾ​ക്കു 25 രൂ​പ അ​ധി​കം ന​ല്ക​ണം. ഇന്നാണു തിയറ്ററിൽ പഴയ സ്ക്രീൻ മാറ്റി പുതിയത് സ്ഥാ പിക്കുക.