പോത്താനിക്കാട്: പല്ലാരിമംഗലത്ത് കഞ്ചാവുമായി അസം സ്വദേശി പിടിയില്‍. ബൈക്കില്‍ സഞ്ചരിക്കവെ അസം നാഘോന്‍ സ്വദേശി ഹഫീസുല്‍ ഇസ്ലാമിനെയാണ് (23) കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഓടിച്ച ബൈക്കും പിടിച്ചെടുത്തു. അടിവാട്-കുടമുണ്ട റോഡില്‍ കൃഷിഭവന് സമീപം നടത്തിയ പട്രോളിംഗിനിടെയാണ് നാല് കിലോ കഞ്ചാവ് പിടികൂടിയത്.
അടിവാട് ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടക്കുന്നതായി രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന. തുടര്‍ന്ന് ഇയാളുടെ കൂട്ടാളി റായലിനെ (19) പെരുമ്പാവൂര്‍ പോഞ്ഞാശേരിയില്നിന്നു പിടികൂടി.