കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളജിനോടനുബന്ധിച്ച് നിർമിച്ച ചാപ്പലിന്റെ കൂദാശ ഒന്പതിനും 10നും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകുന്നേരം ആറിന് പ്രാർഥനയ്ക്കും തുടർന്ന് ചാപ്പൽ കൂദാശക്കും എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ കൂടിയായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികത്വം വഹിക്കും.
ട്രസ്റ്റ് മാനേജരും മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമമോത്തിയോസ് മെത്രാപ്പോലീത്ത, മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് എന്നിവർ സഹകാർമികരാവും. 10ന് രാവിലെ എട്ടിന് കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വം വഹിക്കും. ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത സഹകാർമികനാവും.
മെത്രാപ്പോലീത്തമാരായ മാർ ക്രിസോസ്റ്റമോസ്, ഏലിയാസ് മാർ അത്തനാസിയോസ്, ഏലിയാസ് മാർ യൂലിയോസ് എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രദക്ഷിണവും നേർച്ചയും ഉണ്ടാകും. കുർബാനയ്ക്ക് ശേഷം നടത്തുന്ന അനുമോദന യോഗത്തിൽ എംജി സർവകലാശാല, കേരള ആരോഗ്യ സർവകലാശാല എന്നിവിടങ്ങളിൽനിന്ന് റാങ്ക് നേടിയ 10 പൂർവ വിദ്യാർഥികളെ അനുമോദിക്കും. കോളജിനോടനുബന്ധിച്ച് ആരംഭിക്കുന്ന മെഡിക്കൽ ലാബിന്റെ ഉദ്ഘാടനവും നടത്തും. പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നവിധം കുറഞ്ഞ നിരക്ക് ഈടാക്കുന്ന ലാബാണ് തുറക്കുന്നത്. 11ന് പൂർവവിദ്യാർഥി സംഗമം നടക്കും. പത്രസമ്മേളനത്തിൽ എഡ്യുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ടി.യു. കുരുവിള, പ്രിൻസിപ്പൽ ജയിൻ മാത്യു എന്നിവർ പങ്കെടുത്തു.