കാക്കനാട് : ബ്രഹ്മപുരം പാലം പൊളിക്കുന്നതിനെതിരേ യുഡിഎഫ് കുന്നത്ത്നാട്, തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റികൾ കഴിഞ്ഞ 44 ദിവസമായി നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.
റീ ബിൽഡ് കേരള സ്കീമിൽ പെടുത്തി വാട്ടർ മെട്രോയ്ക്ക് വേണ്ടി ബ്രഹ്മപുരം പാലം പൊളിച്ചു പണിയുമ്പോൾ പകരം ഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്ന ഉമ തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടിയായി പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് സമരസമിതി കൺവീനർ എം.എസ്. അനിൽകുമാർ, ചെയർമാൻ മുൻ എംഎൽഎ വി.പി. സജീന്ദ്രൻ എന്നിവർ അറിയിച്ചു.