നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ അന്താരാഷ്ട്ര വ്യോമയാന ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തി.
സിയാൽ സുരക്ഷ വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരും വിവിധ ഏജൻസികളിൽ ജോലി ചെയ്യുന്നവരും ഇതിൽ പങ്കെടുത്തു. "സ്വപ്നങ്ങളെ പിൻതുടരു-ലഹരിയെ അല്ല എന്ന സന്ദേശം ഉയർത്തിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
രാവിലെ എയർപ്പോർട്ട് ഡയറക്ടർ സി. ദിനേശ് കുമാർ ടെർമിനൽ -3ൽ ഫ്ളാഗ് ഓഫ് ചെയ്ത് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ അധ്യക്ഷനായിരുന്നു.
എം.സോജൻ കോശി , വി.ജി. രവീന്ദ്രനാഥ് , ജെയ്ക്കബ് ടി ഏബ്രാഹം, ശിവദാസൻ ഹരിദാസൻ എന്നിവർ സന്ദേശം നൽകി. കൂട്ടയോട്ടത്തിൽ മുൻ വോളിബോൾ താരം വി.എ. മൊയ്തീൻ നൈന,സിനിമ താരങ്ങളായ ബാല, വീണ നായർ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.