തൃപ്പൂണിത്തുറ: ഫുട്ബോളാകട്ടെ ലഹരി എന്ന സന്ദേശം ഉയർത്തി ഭഗത് സോക്കർ ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ ചലഞ്ചിൽ കാൻസർ പ്രതിരോധ ചികിത്സകൻ ഡോ. വി.പി. ഗംഗാധരൻ പങ്കാളിയായി.
പൂണിത്തുറ സെന്റ് ജോർജ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികൾക്ക് അദ്ദേഹം ഫുട്ബോൾ സമ്മാനമായി നൽകി.
താൻ ബ്രസീലിന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ഭഗത് സോക്കർ ക്ലബ് സെക്രട്ടറി വി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ആർ. രാജശേഖരൻ, സിസ്റ്റർമാരായ ലീമ റോസ്, ആനി ജോർജ്, ജോസ് മങ്കാലി, ജെയിംസ് മാത്യു, മാർട്ടിൻ പയ്യപ്പിള്ളി, ടൈറ്റസ് കൂടാരപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.