തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷനിലെ മെട്രോ യാർഡിൽനിന്നു ഇരുമ്പ് പൈപ്പ് മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഹിൽപാലസ് പോലീസ് പിടികൂടി.
ചെമ്പ് കാട്ടിക്കുന്ന് കൊപ്പറമ്പിൽ ആൽവിൻ (29), ഇടുക്കി കറുകപ്പിളളി അജൂബ് (29), ആലുവ കുറുമശേരി കൊട്ടാരിക്കൽ ജിനേഷ് (27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ചിന് രാത്രി എസ്എൻ ജംഗ്ഷനിലെ യാർഡിൽ ലോഡിറക്കുവാൻ വാഹനത്തിലെത്തിയ പ്രതികൾ ലോഡ് ഇറക്കിയ ശേഷം തിരികെ പോകുമ്പോൾ മെട്രോ യാർഡിൽ കിടന്നിരുന്ന ഇരുമ്പ് കമ്പി, പൈപ്പ് എന്നിവ മോഷ്ടിച്ചു ലോറിയിൽ കയറ്റി കടത്തിക്കൊണ്ടു പോവുകുകയായിരുന്നു.