ചെറായി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. പള്ളിപ്പുറം ചെറായി ബേക്കറി സ്റ്റോപ്പിനു കിഴക്കുവശം വെളിയത്തുപറമ്പ് വീട്ടില്‍ ജയന് എന്നു വിളിക്കുന്ന സുബ്രമണ്യനെ(58) ആണ് മുനമ്പം പോലീസ് അറസ്റ്റുചെയ്തത്. കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുന്ന വിവരം കുട്ടി പഠിക്കുന്ന സ്കൂളില്‍ അറിയിക്കുകയും സ്കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മുനമ്പം പോലീസ് ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മുനമ്പം പോലീസ് ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.