+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളോത്സവത്തിന് നാളെ തുടക്കം

നെടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ല്‍ നെ​ടു​ങ്ക​ണ്ടം, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.
കേരളോത്സവത്തിന്  നാളെ തുടക്കം
നെടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ല്‍ നെ​ടു​ങ്ക​ണ്ടം, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പത്തിന് ​രാ​ജാ​ക്കാ​ട് ഗ​വ. എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.
മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി എ​ന്‍.ആ​ർ.‍ സി​റ്റി എ​സ്എ​ന്‍​വി എ​ച്ച്എ​സ്എ​സ്, രാ​ജാ​ക്കാ​ട് ഗ​വ. എ​ച്ച്എ​സ്എ​സ്, രാ​ജ​കു​മാ​രി പ്ര​ണ​വം ക്ല​ബ്ബ്, രാ​ജാ​ക്കാ​ട് ടൗ​ണ്‍, നെ​ടു​ങ്ക​ണ്ടം സി​വി​ല്‍ സ്റ്റേ​ഷ​ന്‍, നെ​ടു​ങ്ക​ണ്ടം ഹോ​ളി​ക്രോ​സ് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ളും നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ക​ലാമ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 91 മ​ത്സ​ര ഇ​ന​ങ്ങ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്നാ​യി 620 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കും.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എം.​എം. മ​ണി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​രും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ണി തോ​മ​സ്, പി.​എ. ജോ​ണി, വി​ജ​യ​കു​മാ​രി എ​സ്. ബാ​ബു, സെ​ക്ര​ട്ട​റി എം.​കെ. ദി​ലീ​പ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.