നെടുങ്കണ്ടം: കാര്‍ ഇടിച്ച് സ്കൂളിന്റെ മതില് തകര്‍ന്നുവീണു. ചൊവ്വാഴ്ച രാത്രി 11 ഒാടെ നെടുങ്കണ്ടം എസ്ഡിഎ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗവും സ്കൂളിന്റെ ബോര്‍ഡും തകര്‍ന്നു. മതില് ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് സ്കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു കേടുപാടുകള്‍ സംഭവിച്ചു.
അപകടത്തിൽ ആര്‍ക്കും പരിക്കില്ല്ല. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. രാത്രിതന്നെ പോലീസ് സ്ഥലത്ത് എത്തിയിയെങ്കിലും കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടത്തെത്തുടര്‍ന്ന് താഴെ വീണ കാറിന്റെ നമ്പര്‍ പ്ലേറ്റ് പോലീസിന് ലഭിച്ചു.
50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. സ്കൂള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു.