ആലുവ: മുൻ ചലച്ചിത്ര സംവിധായകൻ ആലുവ റോസ് നഗർ കണക്കശേരി ലോറൻസ് ഗാൽബർട്ട് (69) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആലുവ പവർഹൗസ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ.
നടൻ ദേവനെ പുതുമുഖ നായകനാക്കി 1983ൽ പുറത്തിറങ്ങിയ നാദം എന്ന ചലച്ചിത്രമാണ് സംവിധാനം ചെയ്തത്. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ദേവനെ സംവിധായകൻ ബസിൽ നിന്നിറങ്ങിയാണ് ക്ഷണിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ലോറൻസ് ഗാൽബർട്ട് തന്നെയായിരുന്നു.
നാല് ചിത്രങ്ങൾക്ക് കലാസംവിധാനവും നിർവഹിച്ചിട്ടുണ്ട്. തേൻ തുള്ളി (1979), കാട്ടിലെ പാട്ട് (1982), ആദിപാപം (1979), പല്ലാങ്കുഴി (1983) എന്നീ ചിത്രങ്ങൾക്ക് കലാ സംവിധാനം നിർവഹിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ സേവ്യർ. മാതാവ്: പരേതയായ മേരി. ഭാര്യ: ആനി. മക്കൾ: ലാൽബിൻ, ലാലി, ശൗരോ. മരുമക്കൾ: ജിനു, ഷിബു.