കോടാലി: നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ തുണുകൾക്കിടയിൽ കുടുങ്ങിയ ഗർഭണിയായ തെരുവുനായയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. കോടാലി ആശുപത്രി ജംഗ്ഷനു സമീപമുള്ള കെട്ടിടത്തിലെ കോണ്ക്രീറ്റ് തൂണുകൾക്കിടയിലാണ് തെരുവു നായ കുടുങ്ങിയത്.
പരിസരവാസികൾ ഇടപെട്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃഗസംരക്ഷണ പ്രവർത്തകരാണ് അഗ്നിരക്ഷ സേനയെ വിവരമറിയിച്ചത്. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ നായയെ രക്ഷപ്പെടുത്തി.