കൊടകര : സെന്റ് ജോസഫ്സ് ഫൊറോന ഇടവക ഫ്രാൻസിസ്കൻ അൽമായ സഭയുടെ നേതൃത്വത്തിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അടുക്കള തോട്ടം നിർമാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ഇടവകയിലെ കുടുംബങ്ങളിൽ വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്ന അടുക്കള തോട്ടം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിശീലന ക്ലാസ് ഫൊറോന വികാരി ഫാ. ഡേവീസ് കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു.
കൊടകര കൃഷി ഓഫിസർ സ്വാതി ലക്ഷ്മി ക്ലാസ് നയിച്ചു. ഫ്രാൻസിസ്കൻ അൽമായ സഭ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ഫ്രാൻസിസ് ഏറ്റുമാനൂക്കാരൻ, കൊടകര യൂണിറ്റ് പ്രസിഡന്റ് മേരി സേവ്യർ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാവർക്കും വിത്ത്, വളം എന്നിവയടങ്ങിയ കിറ്റുകൾ നൽകി.