കാട്ടൂർ: യുവാവിനെ കുത്തിപരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാട്ടൂർ കൊരട്ടിപറന്പിൽ വീട്ടിൽ അൻവർ (40) നാണ് കുത്തേറ്റത്.
സിപിഎം കാട്ടൂർ ബസാർ ബ്രാഞ്ചംഗമാണ് അൻവർ. സംഭവത്തിൽ കാട്ടൂർ വഴക്കല സ്വദേശി കൊരട്ടിപറന്പിൽ വീട്ടിൽ മുഹമ്മദ് സഹൽ (28), പഴുവിൽ കുറുന്പിലാവ് സ്വദേശി വെങ്കിടായ് വീട്ടിൽ അനൂപ് (31) എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ വീടിനു മുന്നിൽ വച്ച് യുവാക്കളുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് അൻവറിന് കുത്തേറ്റത്. മുൻവൈരാഗ്യമാണ് സംഭവത്തിനു കാരണമായി പറയപ്പെടുന്നത്.
നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ അൻവറിനെ കരാഞ്ചിറ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.