കൊരട്ടി: വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെയും സംയുക്ത മധ്യസ്ഥതിരുനാളിന് വരാപ്പുഴ അതിരൂപത ജുഡീഷ്യൽ വികാരി ഫാ. ലിക്സണ്‍ അസുവസ് കൊടി ആശീർവദിച്ചു. പുതിയതായി ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് സെന്ററിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
10, 11 തീയതികളിലാണ് മധ്യസ്ഥതിരുനാൾ. 10ന് വൈകീട്ട് 5.30ന് തിരുനാൾ ദിവ്യബലിയിൽ ഫാ. മാർട്ടിൻ തൈപറന്പിൽ മുഖ്യകാർമികത്വം വഹിക്കും. 11ന് തിരുനാൾ ദിനത്തിൽ രാവിലെ 9.30ന്റെ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോണ്‍. മാത്യു ഇലഞ്ഞിമറ്റം മുഖ്യകാർമികത്വം വഹിക്കും. ഫാ. യേശുദാസ് പഴന്പിള്ളി വചനസന്ദേശം നല്‍കും.
വിവാഹസഹായം, പഠനസഹായം, ഭവനനിർമാണത്തിനുള്ള സഹായം, ചികിത്സാസഹായം എന്നിവയും തിരുനാൾ ആഘോഷം കഴിഞ്ഞ് ബാക്കിവരുന്ന തുക മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും തീർഥാടനകേന്ദ്രം റെക്ടർ ഫാ. ബിജു തട്ടാരശേരി അറിയിച്ചു. കണ്‍വീനർ ഫ്രാൻസിസ് ഒലക്കേങ്കിലിന്റെ നേതൃത്വത്തിൽ 15 അംഗ കമ്മിറ്റി നേതൃത്വം നല്‍കും.