കൊടുങ്ങല്ലൂർ: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽ ഏകദിന സൗജന്യ വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ക്യാന്പ് സംഘടിപ്പിച്ചു.
കൊടുങ്ങല്ലൂർ കെകെടിഎം ഗവ ഗേൾസ് ഹയർസെക്കന്‍ഡറി സ്കൂളിൽ നടന്ന ക്യാന്പിൽ ഹയർസെക്കന്ററി വിഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത നൂറ് ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്കാണ് ഒരു ദിവസത്തെ സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകിയത്.
ജമാലുദ്ദീൻ മാളിക്കുന്ന്, നിസാം അഹമ്മദ് എന്നിവർ ക്യാന്പ് നയിച്ചു. സമാപന സമ്മേളനം കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ. നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിച്ചു.
പാസ്വേഡ് ജില്ലാ കോ-ഓർഡിനേറ്ററും കൊടുങ്ങല്ലൂർ സിസിഎംവൈ പ്രിൻസിപ്പാളുമായ ഡോ. എം.ബി. ഹംസ, പ്രിൻസിപ്പൽ ആശ ആനന്ദ്, പാസ്വേഡ് സ്കൂൾ കോഓർഡിനേറ്റർ കെ.കെ. ഉല്ലാസ്, സീനിയർ അസിസ്റ്റന്റ് വി. രാജേഷ്, നഹല എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ഹനീഫ ചുങ്കശേരി, സച്ചിൻ, ദിവ്യ, ശ്രീജ, മീനു ജോസ്, രജിത, രഞ്ജിത, റംലത്ത്, ആഗ്നസ് എന്നിവർ നേതൃത്വം നൽകി.