പറപ്പൂർ: തോളൂരിൽ അതിഥി തൊഴിലാളി കിണറ്റിൽ വീണു മരിച്ചു. തോളൂർ ശവക്കോട്ടക്കു സമീപം സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് അതിഥി തൊഴിലാളി കാൽ തെറ്റി വീണു മരിച്ചത്. ബംഗാൾ സ്വദേശി ഫിലിപ്പ്(21) ആണ് മരിച്ചത്.
പറപ്പൂരിലെ ഒരു കുടുംബത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പ് മറ്റൊരു തൊഴിലാളി സുഹൃത്തിനെ കാണാനായി ശവക്കോട്ടയ്ക്കു സമീപമുള്ള സ്ഥാപനത്തിൽ എത്തിയതായിരുന്നു. വീഴ്ച്ചയിൽ തന്നെ സാരമായി പരിക്കേറ്റ ഫിലിപ്പിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.