പുത്തൂർ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂണിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ ഓർമകൾക്ക് നാളെ ഒരു വയസ്.
രാജ്യത്തെ ഒന്നാകെ ദുഖത്തിലാഴ്ത്തിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തം നടന്നത് 2021 ഡിസംബർ എട്ടിനായിരുന്നു.
ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരാണു മരിച്ചത്. വ്യോമസേനയിലെ വാറണ്ട് ഓഫീസർ ആയിരുന്ന പൊന്നൂക്കര മൈന്പുള്ളി അറയ്ക്കൽ പ്രദീപ് അപകടത്തിൽ ഓർമ
യായി.
2004 ൽ വ്യോമസേനയിൽ ഒൗദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ് പിന്നീട് എയർക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിലുടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു.
2018 ലെ പ്രളയ സമയത്ത് കോയന്പത്തൂർ വ്യോമസേന താവളത്തിൽ നിന്നു രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിനൊപ്പം സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനം കാഴ്ചവച്ചത് നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു.
പ്രദീപിനെക്കുറിച്ച് ഓർക്കുന്പോൾ നാടുമുഴുവൻ ഇന്നും കണ്ണീരണിയും. നാളെ പുത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒന്നാം ചരമവാർഷിക ദിനാചരണത്തോ ടുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. പൊന്നൂക്കര മൈന്പുള്ളി ക്ഷേത്രഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം
റവന്യു മന്ത്രി കെ. രാജൻ ഉദ് ഘാടനം ചെയ്യും.