വെള്ളിക്കുളങ്ങര: പ്രസന്റേഷൻ കോണ്‍വന്റ് വോളിബോൾ ടൂർണമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 22-ാമത് അഖില കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ പ്രസന്റേഷൻ സ്കൂൾ ജേതാക്കളായി.
ഫൈനലിൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോണ്‍വന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെയാണ് ഇവർ പരാജയപ്പെടുത്തിയത്്. സ്കോർ: 25 - 20, 25 -18, 25 - 21.
സമാപന സമ്മേളനം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ തോമസ് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥിയും പോലീസ് അക്കാദമി അസി.ഡയറക്ടറുമായ പി. വാഹിദ് സമ്മാനദാനം നടത്തി.
പഞ്ചായത്ത് അംഗം ഷൈബി സജി, പൂർവ വിദ്യാർഥിനി സിസ്റ്റർ തേജസ്, പിടിഎ പ്രസിഡന്റ് കെ.സി. സുമേഷ്, ഉപ പ്രധാനാധ്യാപിക ജയ്മോൾ എന്നിവർ സംസാരിച്ചു.