+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൃക്ക, കാൻസർ രോഗികൾക്ക് കുന്പളങ്ങിയുടെ 'സ്നേഹസ്പർശം'

കൊച്ചി: വൃക്ക തകരാർ, കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കായി 'സ്നേഹ സ്പർശം' പദ്ധതിയുമായി കുന്പളങ്ങി ഗ്രാമ പഞ്ചായത്ത്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമപ ഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ടവർ
വൃക്ക, കാൻസർ രോഗികൾക്ക് കുന്പളങ്ങിയുടെ 'സ്നേഹസ്പർശം'
കൊച്ചി: വൃക്ക തകരാർ, കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കായി 'സ്നേഹ സ്പർശം' പദ്ധതിയുമായി കുന്പളങ്ങി ഗ്രാമ പഞ്ചായത്ത്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമപ ഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ടവർക്കാണ് സഹായം നൽകുന്നത്. ഒരാൾക്ക് ആയിരം രൂപ എന്ന നിരക്കിൽ 64 പേർക്ക് സഹായം എത്തിക്കും. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുകയിൽ നിന്നാണ് സഹായം നൽകുക.
സ്നേഹ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലീജ തോമസ് ബാബു അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളുടെ സഹായത്തോടെ ഗുരുതര രോഗം ബാധിച്ച ആളുകൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സ്നേഹ സ്പർശം പദ്ധതി ആരംഭിച്ചതെന്ന് ലീജ തോമസ് ബാബു പറഞ്ഞു.