കൊച്ചി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി(ഡിസ്റ്റ്)യിലെ സാമൂഹ്യ പ്രവർത്തന വിഭാഗം ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന സെമിനാറും വിദ്യാർഥി സംഗമവും 7, 8, 9 തിയതികളിൽ നടക്കും. അനിശ്ചിതത്വം നിറഞ്ഞ ലോക ക്രമത്തിലെ മാനസിക ആരോഗ്യവും ക്ഷേമവും എന്ന വിഷയത്തിലാണ് സെമിനാർ.
രാവിലെ 9.30ന് നടക്കുന്ന സമ്മേളനം എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്യും. ഡിസ്റ്റ് പ്രിൻസിപ്പൽ റവ. ഡോ. ജോണ് മംഗലത്ത് അധ്യക്ഷത വഹിക്കും. ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഏബ്രഹാം ഫ്രാൻസിസ് വിഷയാവതരണം നടത്തും. രാജ്യത്തും പുറത്തുനിന്നുമുള്ള അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുക്കും. എട്ടിന് രാവിലെ നടക്കുന്ന വിദ്യാർഥി സംഗമം കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവർത്തക ദയാഭായി വിദ്യാർഥികളുമായി സംവദിക്കും. ഒൻപതിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ കാലടി മുൻ വിസി ഡോ. എം.സി. ദിലീപ്കുമാർ മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തിൽ ഡോ. ഏബ്രഹാം ഫ്രാൻസിസ്, ഡോ. സാമന്ത രുദ്ര, ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽ ഡോ. റോബിൻ ചിറ്റുപ്പറന്പിൽ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. എൽ. ജെസി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.