കാഞ്ഞൂര്‍: കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയില്‍ നടന്ന സൗഖ്യം 2022 മെഗാ മെഡിക്കല്‍ ക്യാമ്പ് സാധാരണക്കാർക്ക് ആശ്വാസമായി .1250 പേർക്കു ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയും മെഡിക്കൽ പരിശോധനകളും തുടർ ചികിൽസാ ക്രമീകരണങ്ങളും ക്യാന്പിലൂടെ സൗജന്യമായി ലഭ്യമാക്കി. 25 പേർക്കു സൗജന്യമായി തിമിര ശസ്ത്രക്രിയയും 150 പേർക്കു കണ്ണടകളും സൗജന്യമായി ലഭ്യമാക്കും.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുടെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റേയും സഹകരണത്തോടെ കിഴക്കുംഭാഗം ഇന്‍ഫന്റ് ജീസസ് ചാരിറ്റിയാണു മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന് ക്യാന്പ് ഉദ്ഘാടനം ചെയ്തു. കിഴക്കുംഭാഗം പള്ളി വികാരി ഫാ. സുഭാഷ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. എൽഎഫ് ആശുപത്രി ഡയറക്ടർ റവ.ഡോ. ജോയി അയിനിയാടൻ, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ- ഓർഡിനേറ്റർ പി. പി. ജോസ്, സിമി ടിജോ തുടങ്ങിയവർ പ്രസംഗിച്ചു.