കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ (ഫേസ്) കീഴിൽ മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് നേതൃത്വം നൽകുന്ന 10-ാമത് ദന്പതി കോണ്‍ഫറൻസ് 10ന് നടക്കും. ’ഉറപ്പുള്ള ദാന്പത്യം, ഉണർവുള്ള കുടുംബം’ എന്നതാണ് വിഷയം. കളമശേരി സെന്റ് ജോസഫ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് അതിരൂപത വികാരി ജനറൽ റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും.
എംസിസി അതിരൂപത കോ-ഓർഡിനേറ്റർ ദന്പതി ടെസിയും റൈഫണും അധ്യക്ഷത വഹിക്കുന്ന കോണ്‍ഫറൻസിൽ അതിരൂപത കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടർ റവ. ഡോ. ജോസഫ് മണവാളൻ വിഷയാവതരണം നടത്തും. എംസിസി സ്ഥാപക ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ കല്ലേലി സെമിനാർ നയിക്കും.
പത്രസമ്മേളനത്തിൽ ഫേസ് ഡയറക്ടർ ഫാ. ജോസഫ് മണവാളൻ, അസി. ഡയറക്ടർ ഫാ. സാൻജോ കണ്ണന്പിള്ളി, എംസിസി ജനറൽ സെക്രട്ടറി അവരാച്ചൻ, ഫിനാൻസ് സെക്രട്ടറിമാരായ ജോസ് മാത്യൂ, മേരിയമ്മ എന്നിവർ പങ്കെടുത്തു.