ആലുവ: ആലുവ നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം 12ന് വൈകുന്നേരം നാലിന് മഹാത്മഗാന്ധി ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ആലുവയിൽനിന്നുള്ള ചലച്ചിത്ര താരങ്ങളായ അമല പോൾ, നിവിൻ പോളി, ബാബുരാജ്, സിജു വിൽസൺ എന്നിവരെ ആദരിക്കും.
നഗരസഭയുടെ ശതാബ്ദിയാഘോഷ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് വിവാദത്തിലായ നടൻ ദിലീപിനെ സമാപന ചടങ്ങിൽ നിന്നൊഴിവാക്കി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെ ദിലീപ് ചടങ്ങിൽ പങ്കെടുത്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്.
നീതിക്ക് വേണ്ടിയുള്ള യുദ്ധത്തിനിടെ എന്നെ ചേർത്ത് നിർത്തിയത് നാട്ടുകാരാണെന്നും ഞങ്ങളുണ്ട് കൂടെയെന്ന് പറയുന്നത് പറഞ്ഞറിയിക്കാനാകാത്തതാണെന്നുമാണ് പ്രസംഗിച്ചത്.
കൂടാതെ വനിതാ കൗൺസിലർമാർ സെൽഫി എടുത്തതും സോഷ്യൽ മീഡിയയിലടക്കം ചർച്ചയായി.
ഇതിനിയും ആവർത്തിക്കേണ്ടയെന്ന സംഘാടക സമിതിയംഗങ്ങളുടെ അഭിപ്രായം മാനിച്ചാണ് ദിലീപിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.