മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എംപിയുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങൾവഴി പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുംവിധം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ എഡിജിപിക്ക് പരാതി നൽകിയാതായി എംപി അറിയിച്ചു. സ്ഥാപിത താൽപ്പര്യം മുൻനിർത്തി വ്യക്തിഹത്യയും അപകീർത്തിയും പരത്തുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുവാൻ ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ പ്രൊഫൈൽ/പോസ്റ്റും, ലിങ്കും, സ്ക്രീൻഷോട്ടും പരാതിയോടൊപ്പം ചേർത്ത് നൽകിയതായി എംപി അറിയിച്ചു.
കാർഷിക സെമിനാർ
നാകപ്പുഴ: ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാർ നടത്തി. നാകപ്പുഴ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോജോ കടുകുംമാക്കൽ ഉദ്ഘാടനം ചെയ്തു. കർഷകൻ ഒരുമിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടതിന്റെ ആവശ്യമാണെന്നും കർഷകന്റെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്നും ഫാ. ജോജോ കടുകുംമാക്കൽ പറഞ്ഞു. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. റിട്ട. കൃഷി ഓഫീസർ ബേബി ജോർജ് സെമിനാർ നയിച്ചു. കർഷകർക്ക് വിത്തും കൾച്ചറൽ വാഴത്തൈയും വിതരണം ചെയ്തു. സെക്രട്ടറി ജെയ്സണ് അറയ്ക്കൽ, ജോസ് പാലക്കുഴ എന്നിവർ പ്രസംഗിച്ചു.