കൊച്ചി: എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ ഗോളടിക്കാം' എന്ന പേരിൽ ജില്ലാതല ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. പുരുഷ വിഭാഗത്തിൽ പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം സമ്മാനം നേടി. രണ്ടാം സ്ഥാനം രായമംഗലം ഗ്രാമ പഞ്ചായത്ത് ടീമിനാണ്. വനിതാ വിഭാഗത്തിൽ നെടുന്പാശേരി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും കടമക്കുടി രണ്ടാം സ്ഥാനവും നേടി. നെടുന്പാശേരി കാർണിവൽ ടർഫ് ഗ്രൗണ്ടിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം എറണാകുളം റൂറൽ അഡീഷണൽ എസ്പി. ബിജി ജോർജ് നിർവഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്ത മത്സരത്തിൽ 17 പുരുഷ ടീമുകളും ഒന്പതു വനിതാ ടീമുകളും പങ്കെടുത്തു. ജേതാക്കൾക്ക് പുത്തൻവേലിക്കര, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും നെടുന്പാശേരി, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരും സമ്മാനങ്ങൾ വിതരണം ചെയ്തു. ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി വിരുദ്ധ കാന്പയിനുമായി ബന്ധപ്പെടുത്തി ഷൂട്ടൗട്ട് സംഘടിപ്പിച്ചത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ. ജോയ്, സീനിയർ സൂപ്രണ്ട് ഡയന്യൂസ് തോമസ്, സീനിയർ സൂപ്രണ്ട് വി.എസ്. രാജേഷ്, ജൂനിയർ സൂപ്രണ്ട് പി.പി. രാജേഷ് എന്നിവർ പങ്കെടുത്തു.