+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലാ മാ​മാ​ങ്ക​ത്തി​ന് ഒരുങ്ങി കൊ​ച്ചി

കൊ​ച്ചി: ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടു​മൊ​രു ബി​നാ​ലെ കാ​ലം​കൂ​ടി വ​രി​കെ​യാ​ണ്. ഇ​ത്ത​വ​ണ​ത്തേ​ത് ക​ല​യു​ടെ വൈ​വി​ധ്യ രൂ​പ​ങ്ങ​ളെ കൊ​ച്ചി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ കൊ​ച്ചി മു​സി​രീ​സ് ബി​
ക​ലാ മാ​മാ​ങ്ക​ത്തി​ന്  ഒരുങ്ങി കൊ​ച്ചി
കൊ​ച്ചി: ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടു​മൊ​രു ബി​നാ​ലെ കാ​ലം​കൂ​ടി വ​രി​കെ​യാ​ണ്. ഇ​ത്ത​വ​ണ​ത്തേ​ത് ക​ല​യു​ടെ വൈ​വി​ധ്യ രൂ​പ​ങ്ങ​ളെ കൊ​ച്ചി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ കൊ​ച്ചി മു​സി​രീ​സ് ബി​നാ​ലെ​യു​ടെ അ​ഞ്ചാ​മ​ത് എ​ഡി​ഷ​നാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു എ​ഡി​ഷ​ൻ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ 2018ലാ​ണ് ബി​നാ​ലെ കൊ​ച്ചി​യി​ൽ ന​ട​ന്ന​ത്.

ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ക​ലാ​മാ​മാ​ങ്ക​ത്തി​ന് ഫോ​ർ​ട്ടു​കൊ​ച്ചി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പ​തി​നാ​ല് വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ബി​നാ​ലെ​യി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ലാ​സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. നാ​ലു മാ​സ​മാ​ണ് ബി​നാ​ലെ​ക്കാ​ലം. വി​ദേ​ശീ​യ​രും സ്വ​ദേ​ശീ​യ​രു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കൊ​ച്ചി ബി​നാ​ല​യി​ൽ സ​ന്ദ​ർ​ശ​ക​രാ​യി എ​ത്താ​റു​ള്ള​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ക​ലാ​ആ​സ്വാ​ദ​ക​ർ ഒ​ഴു​കി​യെ​ത്തും.

ഇ​ന്ത്യ​യി​ൽ വേ​രു​ക​ളു​ള്ള സിം​ഗ​പ്പൂ​ർ സ്വ​ദേ​ശി​നി ഷു​ഭി​ഗി റാ​വു​വാ​ണ് ഇ​ത്ത​വ​ണ​ത്തെ ബി​നാ​ലെ​യു​ടെ ക്യൂ​റേ​റ്റ​ർ. ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലു​ള്ള ആ​സ്പി​ൻ വാ​ളാ​ണ് പ്ര​ധാ​ന വേ​ദി. ക​ബ്രാ​ൽ യാ​ർ​ഡ്, പെ​പ്പ​ർ ഹൗ​സ്, ആ​ന​ന്ദ് വെ​യ​ർ​ഹൗ​സ് ഉ​ൾ​പ്പെ​ടെ വേ​ദി​ക​ളാ​ണ്. സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ​യും ആ​ർ​ട്ട് ബൈ ​ചി​ൽ​ഡ്ര​ൻ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ക്കും. ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. 2023 ഏ​പ്രി​ൽ 10നാ​ണ് സ​മാ​പ​നം.

ഈ ​മാ​സം 12ന് ​വൈ​കി​ട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബി​നാ​ലെ​യും അ​ഞ്ചാ​മ​ത് എ​ഡി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പി. ​രാ​ജീ​വ്, വി.​എ​ൻ. വാ​സ​വ​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, കെ. ​രാ​ജ​ൻ, ഹൈ​ബി ഈ​ഡ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ കെ.​ജെ. മാ​ക്സി, കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​ജെ. വി​നോ​ദ്, മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ, കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ൻ പേ​ട്ര​ണ്‍ എം.​എ. യൂ​സ​ഫ​ലി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് തെ​യ്യം അ​ര​ങ്ങേ​റും.