നിലന്പൂർ: നിലന്പൂരിലെ പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ശാന്തിമഹോത്സവം ഒന്പത്, 10, 11 തിയതികളിൽ നിലന്പൂർ ബ്രഹ്മകുമാരീസ് ആസ്ഥാനത്ത് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതോടനുബന്ധിച്ച് ലോകസമാധാന സമ്മേളനം 11 ന് നടത്തും. സമ്മേളനത്തിൽ ആത്മീയ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സേവനരംഗത്തുള്ള പ്രമുഖർ പങ്കെടുക്കും. 86 വർഷം മുന്പു സ്ഥാപിതമായ പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കഴിഞ്ഞ 50 വർഷമായി തെക്കേ ഇന്ത്യയിലും 21 വർഷമായി മലപ്പുറം ജില്ലയിലും വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
ശ്രേഷ്ഠഭാരതം ശ്രേഷ്ഠ ലോകം എന്ന തത്വത്തിലധിഷ്ഠിതമായാണ് ശാന്തി മഹോത്സവം നടത്തുന്നത്. ലോകസമാധാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ മേഖലകളിലുള്ള നൂറോളം പേരെ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും. ഒന്പതിന് രാവിലെ പത്തിനു ആത്മീയ വിദ്യാഭ്യാസ ചിത്രപ്രദർശനം നടത്തും. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്യും. ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ തെക്കേ ഇന്ത്യയുടെ ചുമതലയുള്ള ബൽന ബഹൻ അടക്കം പ്രമുഖർ പങ്കെടുക്കും. പത്തിനു വിവിധ പരിപാടികൾ നടക്കും.
11 ന് രാവിലെ 9.30 നാണ് ലോകസമാധാന സമ്മേളനം നടക്കുക. പരിപാടി എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്രഹ്മകുമാരീസിന്റെ ആസ്ഥാനമായ രാജസ്ഥാനിലെ മൗണ്ട് അബുവിൽ നിന്നുള്ള സഹോദരി ഹൻസ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ ബ്രഹ്മകുമാരീസിന്റെ ജില്ലയിലെ സ്വന്തമായ കെട്ടിടമുള്ള നിലന്പൂരിലെ ശാന്തിസരോവരം എന്ന ആസ്ഥാന കെട്ടിടത്തിന്റ ഉദ്ഘാടനവും നടക്കും.
പ്രമുഖർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മീഡിയാ കോ-ഓർഡിനേറ്റർ ഗോപാലകൃഷ്ണൻ, വിവിധ കേന്ദ്രങ്ങളിലെ കോ-ഓർഡിനേറ്റർമാരായ സഹോദരിമാർ മീന, സുനിത, കവിത, ശാന്ത, സഹോദരൻമാരായ ശശി, രാജൻ തുടങ്ങിയവർ പങ്കെടുത്തു.