മൂലമറ്റം: ആശ്രയ ലിസ്റ്റിൽപ്പെട്ടവർക്ക് കൊടുത്ത ഭക്ഷ്യധാന്യകിറ്റിൽ ഗുണനിലവാരമില്ലാത്ത നിത്യോപയോഗ സാധനങ്ങളെന്നു പരാതി. അറക്കുളം പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്ക് കൂടുബശ്രീ ജില്ലാ മിഷന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയ ഭക്ഷ്യവസ്തുക്കളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
മൂലമറ്റത്തും മുട്ടത്തും ത്രിവേണി സൂപ്പർമാർക്കറ്റുകൾ ഉണ്ടായിട്ടും വൻതുക വാഹന വാടക നൽകി പുറപ്പുഴയിൽനിന്നാണ് സാധനങ്ങൾ എത്തിച്ചത്. ഇതു ക്രമക്കേട് നടത്താനാണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
മൂന്ന് അംഗങ്ങൾ ഉള്ള കുടുബത്തിന് 900 രുപയുടെയും രണ്ട് അംഗങ്ങളുള്ള കുടുബത്തിന് 700 രൂപയുടെയും ഒരാൾക്ക് 500 രൂപയുടെയും കിറ്റുകളാണ് നൽകുന്നത്. കിറ്റിൽ അരിപ്പൊടി, തേയില, മുളക് പൊടി, പഞ്ചസാര, പയർവർഗങ്ങൾ, എണ്ണ തുടങ്ങിയവയാണ് കൊടുക്കുന്നത്. ഇതിൽ വെളിച്ചെണ്ണയ്ക്കു പകരം പാമോയിലാണ് നൽകുന്നത്. പല സാധനങ്ങളും വില കുറഞ്ഞതും കാലാവധി കഴിഞ്ഞതുമാണെന്നും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ചയാകുകയും മൂന്ന് ദിവസത്തിനുള്ളിൽ കുടുബശ്രീയോട് റിപ്പോർട്ട് തരാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തിരുന്നു.
ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിതരണം ചെയ്തവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.