കേച്ചേരി: തലക്കോട്ടുകര ഗ്രാമീണ വായനശാലയുടെ വിദ്യാഭ്യാസ പുരസ്ക്കാരങ്ങളായ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കാണ് കെ.ഒ. കുരീത് മാസ്റ്റർ, പി. മാധവമേനോൻ എന്നിവരുടെ സ്മരണാർഥമുള്ള എൻഡോവ്മെന്റുകൾ വിതരണം ചെയ്തത്.
വായനശാല ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ തക്കോട്ടുകര അസീസി ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷാന്റി എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് പി. മാധവൻ അധ്യക്ഷത വഹിച്ചു.
ചൂണ്ടൽ പഞ്ചായത്തംഗം സ്മിത ഷാജി, കെ.ഒ. ജോസ്, എൻ.ടി. ഫ്രാൻസീസ്, സി.കെ. മുരളി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസ - സാംസ്കാരിക സെമിനാർ, പുസ്തകങ്ങളെ പരിചയപ്പെടുത്തൽ എന്നിവയും നടന്നു.