വേലൂർ: സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ ഇടവക ദിനം ആഘോഷിച്ചു. വേലൂർ ലിസ്യു ആശ്രമം സുപ്പീരിയർ ഫാ. പ്രസാദ് കുരിശുങ്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഡേവിസ് ചെറയത്ത് അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. വർഗീസ് കൂത്തൂർ അനുഗ്രഹപ്രഭാഷണം നടത്തി. ഇടവകയിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച നവവൈദികൻ ഫാ. റിജോ തൈക്കാടനെ ഫാ. പ്രകാശ് പുത്തൂർ കൈകാരൻ, ഷാജൻ ചീരന്പൻ എന്നിവർ ചേർന്ന് ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, ഹോളി ഫാമിലി കോണ്‍വന്റ് സുപ്പീരിയർ സിസ്റ്റർ ജിസാ പോൾ, വാർഡ് മെന്പർ വിജിനി ഗോപി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനർ സജി പനയ്ക്കൽ, സെക്രട്ടറി ഷീന സാബു, ട്രഷറർ നിധിൻ അറയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഇടവകയിലെ 34 കുടുംബ യൂണിറ്റുകളിൽ നിന്നു തെരഞ്ഞെടുത്ത 34 കലാപരിപാടികൾ വേദിയിൽ അരങ്ങേറി.