കൈപ്പറന്പ്: സെന്റ് ജോസഫ് കപ്പേളയ്ക്കു മുൻവശത്ത് വാഹനാപകടം; ഒരാൾക്കു പരിക്ക്. ഇന്നലെ വൈകീട്ട് അഞ്ചോടെ വിദ്യ എൻജിനീയറിംഗ് കോളജിൽ നിന്നും ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥി സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്പോൾ കപ്പേളയ്ക്കു സമീപമുള്ള വലിയ കുഴിയിൽ ചാടിയതിനെ തുടർന്ന് മറിഞ്ഞാണ് അപകടമുണ്ടായത്.
പോന്നൂർ വടാശേരി രാജൻ മകൻ അഖിലേഷിനാണ് (18) അപകടത്തിൽ പരിക്കേറ്റത്. ഇയാളെ കേച്ചേരിയിൽ നിന്ന് എത്തിയ ആംബുലൻസ് പ്രവർത്തകർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാറിൽ തർക്കം:
യുവാവിനു കുത്തേറ്റു
ഒല്ലൂർ: ബാറിൽ മദ്യപൻമാർ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. ആനക്കല്ലിലെ ബാറിലാണ് സംഭവം. അവിണിശേരി സ്വദേശി ജെയിംസിനാണ് (40) കുത്തേറ്റത്. പല്ലിശേരി സ്വദേശി രാജേന്ദ്രൻ എന്നയാളാണ് കുത്തിയത്. മദ്യപിച്ചതിനുശേഷമുള്ള വാക്കു തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.