പുത്തൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ബാങ്ക് അധികൃതർ. അത്യാവശ്യക്കാർക്ക് രണ്ടു ലക്ഷം രൂപ വരെ അക്കൗണ്ടിലേക്ക് ട്രാൻസർ ചെയ്തു തുടങ്ങി. അതേസമ യം കൈവശം 20,000 രൂപ വരെ മാത്രമാണു നൽകുന്നത്.
അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ ആദ്യ രണ്ടു ദിവസങ്ങളിൽ നിക്ഷേപക്കാർക്കു പരിധിയില്ലാതെ പണം പിൻവലിക്കാൻ അവസരം നൽകിയിരുന്നുവെങ്കിലും കഴിഞ്ഞ വ്യാഴാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ ആദ്യ രണ്ടു ദിവസങ്ങളിൽ നിക്ഷേപക്കാർക്കു പരിധിയില്ലാതെ പണം പിൻവലിക്കാൻ അവസരം നൽകിയിരുന്നുവെങ്കിലും കഴിഞ്ഞ വ്യാഴാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.