തൃശൂർ: അമേച്വര്‍ നാടകസമിതികള്‍ക്കു നാടകം നിര്‍മാണത്തിനു കേരള സംഗീത നാടക അക്കാദമിയുടെ രണ്ടു ലക്ഷം രൂപ ധനസഹായം. ഒരു മണിക്കൂറില്‍ കുറയാതെ ദൈർഘ്യമുള്ള നാടകങ്ങൾക്കാണു ധനസഹായം നല്‍കുക.
മുന്‍പ് അവതരിപ്പിച്ച നാടകങ്ങള്‍ ധനസഹായത്തിനു പരിഗണിക്കില്ല. ഒരു സമിതിയുടെ ഒന്നില്‍ കൂടുതല്‍ നാടകങ്ങളെ ധനസഹായത്തിനു പരിഗണിക്കില്ല.
ധനസഹായത്തിന് അപേക്ഷിക്കുന്ന നാടക സംഘങ്ങള്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനരേഖകള്‍ ഹാജരാക്കണം. ഇൗ നാടകസമിതികള്‍ അക്കാദമി നിര്‍ദേശിക്കുന്ന രണ്ടു സ്ഥലത്ത് നാടകം അവതരിപ്പിക്കേണ്ടതായും വരും.
ധനസഹായത്തിന് അപേക്ഷിക്കാന്‍ താല്പര്യമുള്ള അമേച്വര്‍ നാടക സമിതികള്‍ നാടക സ്ക്രിപ്റ്റിന്റെ അഞ്ചുകോപ്പിയും അനുബന്ധരേഖകളും സഹിതം പ്രത്യേക അപേക്ഷ ഫോറത്തില്‍ അക്കാദമിയില്‍ അപേക്ഷിക്കണം. നിയമാവലിയും അപേക്ഷാ ഫോറവും അക്കാദമി വെബ്സൈറ്റിൽ ലഭ്യമാണ്.
താല്പര്യമുള്ള അമേച്വര്‍ നാടകസമിതികള്‍ ജനുവരി അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകള്‍ തിരികെ നല്‍കുന്നതല്ലെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.